പ്രാർഥനയ്ക്കായി വീട്ടിലെത്തി15കാരിയെ പീഡിപ്പിച്ചു; 73കാരനായ പാസ്റ്റർക്ക്

കോവിഡ് കാലത്ത് പ്രാർഥനയ്ക്കായി വീട്ടിലെത്തിയപ്പോൾ 15കാരിയെ പീഡിപ്പിച്ച കേസിൽ 73കാരനായ പാസ്റ്റർക്ക് ഏഴുവർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കാട്ടാക്കട പോക്സോ കോടതിയാണ് മംഗലയ്ക്കൽ ഊറ്റുകുഴി പാപ്പനത്ത് സുശീലനെ ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു. പിഴ അടച്ചില്ലെങ്കിൽ രണ്ടുമാസം കൂടി തടവുശിക്ഷ അനുഭവിക്കേണ്ടിവരും.



