ഡിജിപിയുടെ സർക്കുലറിന് പുല്ലുവില.. വനിതാ ബറ്റാലിയനിൽ വീണ്ടും റീൽസ് ചിത്രീകരണം..

ഡിജിപിയിറക്കിയ സർക്കുലർ ലംഘിച്ച് പൊലീസിലെ വനിതാ ബറ്റാലിയനിൽ വീണ്ടും റീൽസ് ചിത്രീകരണം. ഇന്നലെ കളിയാക്കാവിളയിൽ ഡ്യൂട്ടിക്ക് പോയവരാണ് റീൽസ് ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിൽ സ്റ്റാറ്റസ് ആക്കിയത്. എസ്ഐയും അസോസിയേഷൻ ഭാരവാഹികളുമടക്കം റീൽസിലുണ്ട്. പൊലീസിലെ റീൽസ് ചിത്രീകരണം പരിധി കടന്നതോടെയാണ് ഡ്യൂട്ടിക്കിടെ റീൽസ് എടുക്കുന്നത് വിലക്കികൊണ്ട് ഡിജിപി ഉത്തരവിറക്കിയത്. പൊലീസ് യൂണിഫോമിൽ സാമൂഹിക മാധ്യമങ്ങളിൽ റീൽസ് ചിത്രീകരണം പാടില്ലെന്നായിരുന്നു ഉത്തരവ്. എന്നാൽ, ഇതിന് പുല്ലുവില കൽപ്പിച്ചുകൊണ്ടാണ് ഇപ്പോൾ വീണ്ടും റീൽസ് ചിത്രീകരിച്ച സംഭവമുണ്ടായത്.

Related Articles

Back to top button