രാമക്ഷേത്ര ഭണ്ഡാരക്കൊള്ള…എസ്ഐടി അന്വേഷണം അന്തിമഘട്ടത്തില്‍….

അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ളയില്‍ എസ്ഐടി അന്വേഷണം അന്തിമഘട്ടത്തില്‍. ടിന്നു യാദവ്, അനില്‍ ശുക്ല എന്നിവരെ മുഖ്യപ്രതിയാക്കി എസ്ഐടി റിപ്പോർട്ട് സമർപ്പിക്കും. പ്രതികളുമായി ബന്ധപ്പെട്ട 20 പേരുടെ ഭൂമി ഇടപാട് ഇന്ന് പരിശോധിക്കും. ബദരീനാഥ് ക്ഷേത്ര സംഭാവനക്കൊള്ളയില്‍ അറസ്റ്റിലായ പ്രമോദ് നൗത്യാലിനെ ഇന്ന് ചോദ്യംചെയ്യും. കേസിൽ ഹരജി ഈ മാസം 20ന് വീണ്ടും പരിഗണിക്കും. സംഭാവന തട്ടിപ്പിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തണം എന്നതാണ് ഹരജികളിലെ പ്രധാന ആവശ്യം.
വരും ദിവസങ്ങളിലും എസ്ഐടി അയോധ്യ സന്ദർശിച്ച് കൂടുതൽ രേഖകൾ പരിശോധിക്കും. ക്ഷേത്രത്തിലേക്ക് എത്തിയ സംഭാവനയിൽ വൻകവർച്ച നടന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഉത്തർപ്രദേശ് സർക്കാർ ജൂൺ 13നാണ് കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. 80 ലക്ഷത്തോളെ രൂപ അറസ്റ്റിലായ പ്രതികളിൽ നിന്ന് എസ്ഐടി കണ്ടെത്തിയിരുന്നു.
.



