വീട് ജപ്തി ചെയ്ത് സ്വകാര്യ ധനകാര്യ സ്ഥാപനം..പെരുവഴിയിലായി അമ്മയും മക്കളും…

കൊച്ചിയില്‍ വീട് ജപ്തി ചെയ്തതിനെ തുടര്‍ന്ന് അമ്മയും മക്കളും പെരുവഴിയിൽ. ജപ്തി ചെയ്ത വീടിന് മുന്നിൽ എന്ത് ചെയ്യണം എന്നറിയാതെ കഴിയുകയാണ് ഇവർ.നോർത്ത് പറവൂർ വടക്കേക്കര കണ്ണെഴത് വീട്ടിൽ സന്ധ്യയ്ക്കും രണ്ട് മക്കൾക്കുമാണ് ദുരവസ്ഥ.2019 ലാണ് കുടുംബം സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് 4 ലക്ഷം രൂപ വായ്പ എടുത്തത്. ലൈഫ് ഭവന പദ്ധതിയിൽ അനുവദിച്ച വീടിന്‍റെ നിർമ്മാണം പൂർത്തിയാക്കാനായിരുന്നു പണം എടുത്തത്.എന്നാൽ 2 വർഷം മുൻപ് ഭർത്താവ് ഉപേക്ഷിച്ചതോടെ തിരിച്ചടവ് മുടങ്ങി.ഇതോടെയാണ് ജപ്തിയിലേക്ക് ബാങ്ക് നീങ്ങിയത്. ഇവർ വീട്ടിൽ ഇല്ലാത്തിരുന്നപ്പോഴാണ് ജപ്തി നടന്നത്. വീട്ടിനകത്തെ സാധനങ്ങൾ പോലും എടുക്കാൻ കഴിഞ്ഞില്ല. എന്ത് ചെയ്യണം എന്നറിയാതെ ജപ്തി ചെയ്ത വീടിന് മുന്നിൽ ഇരിക്കുകയാണ് സന്ധ്യയും കുഞ്ഞുങ്ങളും.

Check Also
Close
Back to top button