കുന്നംകുളത്ത് സ്വകാര്യ ബസ് അപകടം… വിദ്യാർത്ഥിനി മരിച്ചു.. 10 പേർക്ക്…

തൃശ്ശൂർ: കുന്നംകുളം പറയമ്പാടത്ത് നിയന്ത്രണംവിട്ട സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് അഞ്ച് വാഹനങ്ങളിലിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർഥിനി മരിച്ചു. കാറിൽ യാത്ര ചെയ്തിരുന്ന റിയ ഫാത്തിമയാണ് മരിച്ചത്. അപകടത്തിൽ ഇരുപത്തഞ്ചോളം പേർക്ക് പരിക്കേറ്റതിൽ പത്തോളം പേരുടെ നില ഗുരുതരമാണ്.

കോഴിക്കോട്ടുനിന്ന് തൃശ്ശൂരിലേക്ക് സർവീസ് നടത്തുകയായിരുന്ന സ്വകാര്യ ബസാണ് ഉച്ചയ്ക്ക് രണ്ടരയോടെ അപകടത്തിൽപ്പെട്ടത്. അമിതവേഗത്തിൽ എത്തിയ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് ആദ്യം ഒരു കാറിലും തുടർന്ന് വാൻ, ഓട്ടോറിക്ഷ, ബൈക്ക് ഉൾപ്പെടെ അഞ്ച് വാഹനങ്ങളിലും ഇടിച്ചുകയറി. അഞ്ച് വാഹനങ്ങൾ തകർത്തെറിഞ്ഞ ബസ് സമീപത്തെ ഒരു വീടിന്റെ മതിൽ ഇടിച്ചുതകർത്ത ശേഷമാണ് മുറ്റത്ത് നിന്നത്. അപകടത്തിൽ ബസിന്റെ മുൻഭാഗവും പൂർണമായും തകർന്നു. പരിക്കേറ്റവരെ നാട്ടുകാരും ആംബുലൻസ് പ്രവർത്തകരും ചേർന്ന് വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അമിതവേഗമാണ് അപകടത്തിന് കാരണമെന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

Related Articles

Back to top button