സ്മിത്ത് മച്ചാർ ഉൾപ്പടെ ഫ്ളൈ ദുബായ് ജീവനക്കാർക്ക് യുഎഇയുടെ ഉന്നത ബഹുമതി

ഫ്ലൈ ദുബായ് വിമാനത്തിൽ സഹ പൈലറ്റിന്റെ ആക്രമണം ധീരമായി നേരിട്ട ക്യാപ്റ്റൻ സ്മിത്ത് മച്ചാർ ഉൾപ്പടെ ഫ്ളൈ ദുബായ് ജീവനക്കാർക്ക് യുഎഇയുടെ ഉന്നത ബഹുമതി. ഫസ്റ്റ് ക്ലാസ് ഓർഡർ ഓഫ് ഷെയ്ഖ് സായിദ് – 2 ആണ് ഫ്ലൈ ദുബായ് ജീവനക്കാർക്ക് സമ്മാനിച്ചത്. യുഎഇ പ്രസിഡന്റാണ് ബഹുമതി സമ്മാനിച്ചത്. സെപ്തംബർ അവസാന വാരമാണ് ദുബായിൽനിന്ന് ടെൽ അവീവിലേക്ക് പോവുകയായിരുന്ന ഫ്ലൈ ദുബായ് വിമാനത്തിലെ സഹപൈലറ്റ് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിച്ചത്. സഹപൈലറ്റിന്റെ ആക്രമണം ചെറുത്തുനിന്ന സ്മിത് മച്ചാർ വലിയൊരു ദുരന്തമാണ് ഒഴിവാക്കിയത്. ഇതിനിടെ കോക്ക്പിറ്റിന്റെ വാതിൽ തുറന്നതോടെ യാത്രക്കാർ സഹപൈലറ്റിനെ കീഴ്പ്പെടുത്തി. പിന്നാലെ വിമാനത്തിൽ യാത്രചെയ്തിരുന്ന അവധിയിലായിരുന്ന രണ്ട് പൈലറ്റുമാർ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു

Related Articles

Back to top button