കുടുംബവഴക്ക് പരിഹരിക്കാനെത്തിയപ്പോൾ ആക്രമണം; പൊലീസുകാരനെ സഹപ്രവർത്തകൻ കുത്തിപ്പരിക്കേൽപ്പിച്ചു
തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് മറ്റൊരു പൊലീസ് ഉദ്യോഗസ്ഥൻ. മ്യൂസിയം പൊലീസ് സ്റ്റേഷനിലെ സിപിഒ അൻസാറിനാണ് കുത്തേറ്റത്. അയൽവാസിയായ പൊലീസുകാരൻറെ വീട്ടിലെ കുടുംബവഴക്ക് പരിഹരിക്കാൻ എത്തിയപ്പോഴാണ് സംഭവം. എആർ ക്യാമ്പിലെ പൊലീസുകാരൻ അനീഷാണ് കുത്തിയത്.
തിരുവനന്തപുരം വികാസ് ഭവൻ ക്വാർട്ടേഴ്സിലാണ് ഇന്ന് വൈകിട്ടാണ് സംഭവം. അനീഷിനെ മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തു.