മോഷ്ടിച്ച പണവുമായി ഗോവയിലും നേപ്പാളിലും ‘ഉല്ലാസയാത്ര’…കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍….

കുപ്രസിദ്ധ മോഷ്ടാവ് വഴിക്കടവ് പൂവത്തിപൊയില്‍ സ്വദേശി വാക്കയില്‍ അക്ബര്‍ ( 56) അറസ്റ്റില്‍. നിലമ്പൂര്‍ രാമം കുത്തുള്ള വീട് കുത്തിപ്പൊളിച്ച് അകത്തു കയറി പണവും സ്വര്‍ണാഭരണങ്ങളും മോഷ്ടിച്ച കേസിലാണ് ഇയാളെ നിലമ്പൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ബിനു BS ന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജൂണ്‍ 5ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാമംകുത്ത് സ്വദേശിനി അക്കരെ പീടിക റുഖിയയുടെ വീടിന്റെ പുന്നിലെ വാതില്‍ പൊളിച്ച് അകത്തു കയറിയ പ്രതി അലമാരയില്‍ സൂക്ഷിച്ചിരുന്ന രണ്ടര പവന്റെ സ്വര്‍ണാഭരണങ്ങളും 10000 രൂപയും കവര്‍ച്ച ചെയ്തിരുന്നു. റുഖിയ, മകന്‍ നാസര്‍, ഭാര്യ ഷിഫാന, മക്കള്‍ എന്നിവരാണ് വീട്ടില്‍ താമസിച്ചിരുന്നത്.



