കൊല്ലത്ത് സിപിഐഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ പിണറായി വിജയന് രൂക്ഷ വിമര്‍ശനം…

കൊല്ലം: കൊല്ലത്തെ സിപിഐഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിലും പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് രൂക്ഷ വിമര്‍ശനം. പിണറായി വിജയനും മകളും പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് പ്രതിനിധികള്‍ തുറന്നടിച്ചു. പിണറായി വിജയന്‍ പാര്‍ട്ടിക്ക് മുകളിലേക്ക് വളര്‍ന്നതും തിരിച്ചടിയായി. വിഎസിനെ അടക്കം അനുസ്മരിച്ചായിരുന്നു വിമര്‍ശനം. പിണറായി സര്‍ക്കാരിന്റെ ധാര്‍ഷ്ട്യം ജനങ്ങളെ പാര്‍ട്ടിയില്‍ നിന്ന് അകറ്റി. പിണറായി സര്‍ക്കാരിനെ തിരുത്താന്‍ പാര്‍ട്ടിക്കായില്ലെന്നും ജില്ലാ കമ്മിറ്റിയില്‍ ചര്‍ച്ച ഉയര്‍ന്നു.

Related Articles

Back to top button