അന്നദാനത്തിന് എത്തിയ കാറ്ററിംഗ് ജീവനക്കാരുടെ ഫോണുകൾ മോഷ്ടിച്ചു; പ്രായപൂർത്തിയാകാത്ത രണ്ട് പേരടക്കം നാല് പേർ പിടിയിൽ

ക്ഷേത്രത്തിലെ അന്നദാനത്തിന് എത്തിയ കാറ്ററിംഗ് ജീവനക്കാരുടെ മൊബൈൽ ഫോണുകൾ മോഷ്ടിച്ച പ്രായപൂർത്തിയാകാത്ത രണ്ട് പേരടക്കം നാല് പേർ പിടിയിൽ. പന്തളം ഇലവൻതിട്ട നെടുംപൊയ്ക മേലതിൽ എബെൻ (25), കൂരമ്പാല തെങ്ങും വിളയിൽ അഭിജിത്ത് (22 ) എന്നിവരെയാണ് എഴുകോൺ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 20ന് പുലർത്തിയായിരുന്നു മോഷണം. എഴുകോൺ കോയിക്കൽ തിരു ആര്യങ്കാവ് ശ്രീധർമ്മ ശാസ്താക്ഷേത്രത്തിൽ കാറ്ററിംഗിന് എത്തിയവരുടെ ആറ് ഫോണുകളാണ് ഇരുവരും ചേർന്ന് അപഹരിച്ചത്.

Related Articles

Back to top button