പാറ്റ ഫ്ളക്സ് വിവാദം…. അസാധാരണ നടപടിയുമായി എംജി സർവകലാശാല വിസി…

കോട്ടയം: അസാധാരണ നടപടിയുമായി എം ജി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍. സര്‍വ്വകലാശാല യൂണിയന് നല്കിയ പണം തിരിച്ചടയ്ക്കാനാണ് വിസി ഉത്തരവ് ഇറക്കിയിരിക്കുന്നത്. എം ജി യൂണിവേഴ്സിറ്റിയിലെ പാറ്റ ഫ്ളക്സ് വിവാദത്തിന് വഴിവെച്ചതിന് പിന്നാലെയാണ് നടപടി എന്നാണ് വിവരം. യൂണിയന് പരിപാടി നടത്തുന്നതിനായി സര്‍വകലാശാല നല്കിയ പണം തിരിച്ചടയ്ക്കണമെന്നാണ് എംജി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറുടെ ഉത്തരവില്‍ പറയുന്നത്.



