തോറ്റതിന് പിന്നാലെ നിയന്ത്രണം നഷ്ടപ്പെട്ട് പരേഡസ്… ഫൈനൽ വിസിൽ മുഴങ്ങിയതും അടി പൊട്ടി…

സ്പെയ്നിനെതിരെ ഫൈനലിലേറ്റ തോൽവിക്ക് പിന്നാലെ നിയന്ത്രണം വിട്ട് സ്പാനിഷ് താരം ഗാവിയെ കയ്യേറ്റം ചെയ്ത് ലിയാൻഡ്രോ പരേഡസ്. മത്സരത്തിന്റെ തുടക്കം മുതൽ സമ്പൂർണ ആധിപത്യത്തോടെ കളിച്ച സ്പെയ്നിനെതിരെ ആകെ രണ്ട് ഷോട്ടുകൾ മാത്രമാണ് അർജന്റീനയ്ക്ക് ഉതിർക്കാനായത്. തൊണ്ണൂറാം മിനിറ്റിൽ പൗ കുബാർസിയെ ഫൗൾ ചെയ്തതിന് രണ്ടാം മഞ്ഞക്കാർഡ് ലഭിച്ചതിന് പിന്നാലെ എൻസോ ഫെർണാണ്ടസ് പുറത്തായത് വലിയ തിരിച്ചടിയാണ് അർജന്റീനയ്ക്ക് ലഭിച്ചത്. പിന്നീട് 30 മിനിറ്റുകളോളം പത്ത് പേരുമായി ചുരുങ്ങിയ അർജന്റീനയ്ക്ക് പന്ത് തൊടാൻ പോലും കൊടുക്കാതെ സ്‌പെയിൻ മധ്യനിര കുഴപ്പിക്കുന്ന കാഴ്ചയ്ക്ക് കൂടിയാണ് ഇന്നത്തെ ഫൈനൽ സാക്ഷ്യം വഹിച്ചത്. പലപ്പോഴും പരുക്കൻ കളിയിലേക്ക് അർജന്റീന നീങ്ങുന്നത് അവരുടെ മുന്നേറ്റത്തെ കൂടി ബാധിച്ചിരുന്നു.

Related Articles

Back to top button