ശ്രീനാരായണ സെൻട്രൽ സ്കൂളിൽ പി.എൻ പണിക്കർ അനുസ്മരണവും വായനാദിനാചരണവും

മാവേലിക്കര- ചെറുകുന്നം ശ്രീനാരായണ സെൻട്രൽ സ്കൂളിൽ പി.എൻ പണിക്കർ അനുസ്മരണവും വായനാദിനാചരണവും പുസ്തക പ്രദർശനവും നടത്തി. കായംകുളം ശ്രീനാരായണ സാംസ്കാരിക സമിതി പ്രസിഡന്റും എം.എസ്.എം കോളേജ് റിട്ട. പ്രിൻസിപ്പലുമായ പ്രൊഫ.ഡോ.പദ്മകുമാർ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ ഷിബു.എസ് കൊട്ടക്കാട്ടുശ്ശേരി അധ്യക്ഷനായി. സമിതി ജോ.സെക്രട്ടറി കെ.ആർ ഷാജികുമാർ, സമിതി അംഗങ്ങളായ ടി.കെ ശശിധരൻ, എസ്.സുനിൽ, ഗ്ലോബൽ പബ്ലിഷേഴ്സ് മാനേജർ ടി.കെ ജയചന്ദ്രൻ എന്നിവർ സംസാരിച്ചു. ലോക സാഹിത്യത്തിന്റെ അനശ്വര താളുകളിൽ ഇടം നേടിയ മഹത്തായ സാഹിത്യകാരന്മാരെയും അവരുടെ സൃഷ്ടികളുടെ അനശ്വര കഥാപാത്രങ്ങളുടെയും പരിചയപ്പെടുത്തുന്ന ദൃശ്യാവിഷ്കാരം കുട്ടികൾ അവതരിപ്പിച്ചു. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ആശാ രഞ്ജിത് സ്വാഗതവും ആരതി നന്ദിയും പറഞ്ഞു.




