യുഡിഎഫ് ഭരണത്തെ വിമർശിച്ച് പി ജയരാജൻ…

ആറുമാസത്തെ യുഡിഎഫ് ഭരണം ആർഎസ്എസ് ചായ്വുള്ളതാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജൻ. തുടക്കം മുതൽ ആർഎസ്എസ് ആഗ്രഹിക്കുന്ന കാര്യങ്ങൾ നടപ്പാക്കാനാണ് വി ഡി സതീശന്റെ നേതൃത്വത്തിലുള്ള സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ആർഎസ്എസിന് ഇഷ്ടപ്പെടാത്ത ഒന്നും സർക്കാർ ചെയ്യുന്നില്ലെന്നും ജയരാജൻ വിമർശിച്ചു. കേരളത്തിലെ സ്കൂൾ വിദ്യാർഥികളെ സംഘപരിവാർവൽക്കരിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്ന് മയിൽപ്പീലി സ്കോളർഷിപ്പ് വിവാദത്തെ പരാമർശിച്ച് അദ്ദേഹം പറഞ്ഞു. ആർഎസ്എസ് സംഘടനാ നേതാവ് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് സ്കോളർഷിപ്പ് പൊതുവിദ്യാഭ്യാസ മേഖലയിൽ ഉൾപ്പെടുത്തുന്നതെന്നും ജയരാജൻ ആരോപിച്ചു.



