SFI ജില്ലാ അധ്യക്ഷനെതിരെ പൊലീസിനെ ആക്രമിച്ച കേസ് മാത്രം… EDഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ നിന്ന് ഒഴിവാക്കി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് നടത്തിയിറങ്ങിയ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ നിന്നും എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിജയ് വിമലിനെ ഒഴിവാക്കി. പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ മാത്രമാണ് വിജയ് വിമലിന്‍റെ പേരുള്ളത്. .
വിജയ് വിമലിനെ അഞ്ചുതെങ്ങിലെ വീട്ടില്‍ക്കയറിയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ ഒരു ഇ ഡി ഉദ്യോഗസ്ഥരെയും പൊലീസുകാരെയും ആക്രമിച്ച രണ്ട് കേസുകളിലായി അറസ്റ്റിലായവരുടെ എണ്ണം 26 ആയി. അതേസമയം, തങ്ങളുടെ പ്രവര്‍ത്തകരെ കൂട്ടത്തോടെ വേട്ടയാടാനാണ് പൊലീസ് ശ്രമമെന്ന് എസ്എഫ്‌ഐ ആരോപിച്ചു.




