ലോട്ടറി തൊഴിലാളികളുടെ ഓണം ഉത്സവബത്ത വർദ്ധിപ്പിച്ചു….

തിരുവനന്തപുരം∙ ഭാഗ്യക്കുറി ഏജൻ്റുമാര്‍ക്കും വില്‍പനക്കാര്‍ക്കും ഓണം ഉത്സവ ബത്തയായി 8500 രൂപയും പെന്‍ഷന്‍കാര്‍ക്ക് 3750 രൂപയും അനുവദിച്ചു. 1000 രൂപ വീതമാണ് ഏജൻ്റുമാര്‍ക്കും വില്‍പനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഇത്തവണ വര്‍ദ്ധിപ്പിച്ച് നല്‍കിയത്. ഇതിനായി 26.47 കോടിരൂപ അനുവദിച്ചു.
ചരിത്രത്തില്‍ ആദ്യമായാണ് ഏജൻ്റുമാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരേ പോലെ തുക വര്‍ദ്ധിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ലോട്ടറി ക്ഷേമനിധി ബോര്‍ഡിലെ 26,980 സജീവ അംഗങ്ങള്‍ക്കും 9345 പെന്‍ഷന്‍കാര്‍ക്കും ഈ ആനുകൂല്യം ലഭിക്കും.



