വിദ്യാർത്ഥികളെ വട്ടംചുറ്റിച്ച് ഓണ്‍ സ്ക്രീൻ മാർക്കിംഗ്

സിബിഎസ്ഇയുടെ ഓണ്‍ സ്ക്രീൻ മാർക്കിംഗ് മൂലം വിദ്യാർത്ഥികൾ നട്ടം തിരിയുകയാണ്. മൂല്യനിർണ്ണയത്തിലെ പിഴവുകൾ ചൂണ്ടിക്കാട്ടിക്കൊണ്ട് 200 ലധികം പരാതികളാണ് നിലവിൽ സിബിഎസ്ഇയ്ക്ക് ലഭിച്ചിട്ടുള്ളത്. പല വിദ്യാർത്ഥികളുടെയും ഉത്തരകടലാസുകള്‍ മുഴുവനായി സ്കാൻ ചെയ്തിട്ടില്ല എന്നതാണ് പ്രധാന പരാതി. മാത്രമല്ല മാർക്ക് നൽകിയതിലും പിഴവ് ഉണ്ടായിട്ടുണ്ടെന്നും പരാതിയുണ്ട്. തങ്ങളുടെ പരാതികൾ അറിയിക്കുന്നതിനായി കേന്ദ്രീകൃത സംവിധാനമില്ലെന്ന് ആണ് വിദ്യാർത്ഥികൾ പറയുന്നത്. പ്രശ്നത്തിന് പരിഹാരം ഉണ്ടാകും വരെ പ്രതിഷേധം കടുപ്പിക്കാൻ ഒരുങ്ങുകയാണ് പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ.

Related Articles

Back to top button