സുകുമാരക്കുറുപ്പ് തിരോധാനക്കേസിൽ പുതിയ വെളിപ്പെടുത്തലുകളുമായി നഴ്സ് രത്നമ്മ….

ആലപ്പുഴ: സുകുമാരക്കുറുപ്പ് തിരോധാനക്കേസിൽ നഴ്സ് രത്നമ്മയുടെ പുതിയ വെളിപ്പെടുത്തലുകൾ പുറത്ത്. 1988 ലാണ് ബൊക്കാറോയിൽ വെച്ച് താൻ കുറുപ്പിനെ കാണുന്നതെന്നും താൻ നഴ്സിങ്ങിന് പഠിച്ചിരുന്ന ആശുപത്രിയിൽ നെഞ്ചുവേദനയ്ക്ക് ചികിത്സ തേടിയെത്തിയതായിരുന്നു കുറുപ്പ് എന്നും രത്നമ്മ പറഞ്ഞു. കേസിൽ വീണ്ടും ക്രൈംബ്രാഞ്ച് മൊഴിയെടുത്ത സാഹചര്യത്തിലാണ് രത്നമ്മയുടെ വെളിപ്പെടുത്തൽ.

താൻ കുറുപ്പിന്റെ നാടായ ചെറിയനാട് നിന്നുള്ള ആളാണ് എന്നറിഞ്ഞതോടെ കുറുപ്പ് ആശുപത്രിയിൽ നിന്ന് മുങ്ങി. 1988 നു ശേഷം പലതവണ ക്രൈംബ്രാഞ്ച് തൻ്റെ മൊഴിയെടുത്തു. മൂന്നാഴ്ച മുമ്പാണ് ഏറ്റവും ഒടുവിൽ മൊഴിയെടുത്തത്. കുറുപ്പിനെ തന്നെയെന്ന് കണ്ടതെന്ന് തനിക്കുറപ്പുണ്ട്. ജോഷി എന്ന പേരിലായിരുന്നു കുറുപ്പ് അന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതെന്നും താടിയുള്ള കുറുപ്പിനെയാണ് താൻ കണ്ടതെന്നും രത്നമ്മ പറഞ്ഞു.

Related Articles

Back to top button