കേരളം എന്നാക്കാൻ പാഴ്ചെലവ് വേണ്ട, ഇംഗ്ലീഷിൽ M എന്നും മലയാളത്തിൽ o എന്നും മഷി കൊണ്ട് ചേർക്കാം…

സംസ്ഥാനത്തിന്റെ പേര് ഔദ്യോ​ഗികമായി കേരളം എന്നാക്കിയതോടെ, ഫയലുകളിലും രേഖകളിലും കേരള എന്നതിന് പകരം കേരളം എന്ന് മാറ്റാൻ പാഴ്ചെലവ് വേണ്ടെന്ന് ചീഫ് സെക്രട്ടറി. ഇത് സംബന്ധിച്ച് സർക്കുലർ ഇറക്കി. നിലവിലുള്ള പേപ്പറോ ഫയലോ വെറുതെ കളയരുതെന്നും ഇംഗ്ലീഷിൽ M എന്നും മലയാളത്തിൽ ആണെങ്കിൽ o എന്നും മഷി കൊണ്ട് ചേർക്കാമെന്നും സർക്കുലറിൽ പറയുന്നു. ഓഫീസ് നെയിം ബോർഡുകളും ഫലകങ്ങളും മാറ്റി സ്ഥാപിക്കേണ്ടതില്ലെന്നും പേരുമാറ്റത്തിന് വേണ്ടി മാത്രമായി പണം ചെലവാക്കരുതെന്നും സർക്കുലറിൽ നിർദേശിച്ചു.

Related Articles

Back to top button