‘തുടക്കത്തിലെ ചെറിയ പൊട്ടലും ചീറ്റലും മാറി, ഇപ്പോള്‍ മെച്ചപ്പെട്ടു’; സംസ്ഥാന സര്‍ക്കാരിനെ….

സംസ്ഥാന സർക്കാരിന് പിന്തുണയുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത്. തുടക്കത്തിൽ വകുപ്പുകളുടെയും പദവികളുടെയും പങ്കുവെക്കലുമായി ബന്ധപ്പെട്ട് ചെറിയ തോതിലുള്ള അസ്വാരസ്യങ്ങളും തർക്കങ്ങളും ഉണ്ടായിരുന്നെങ്കിലും, നിലവിൽ ഭരണസംവിധാനം വളരെ മെച്ചപ്പെട്ട രീതിയിലാണ് മുന്നോട്ടുപോകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം മൂന്നാമതും ഭരണം കിട്ടണമെന്നത് എല്‍ഡിഎഫിന്റെ ദുരാഗ്രഹമായിരുന്നുവെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു. സിപിഎം ചര്‍ച്ച ചെയ്ത് തെറ്റ് തിരുത്തി മാറ്റത്തിന് ശ്രമിക്കുന്നത് നല്ല കാര്യമാണെന്നും ഇങ്ങനെയൊരു രീതി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിൽ മാത്രമാണ് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാലാകാലങ്ങളിലായി വന്ന സര്‍ക്കാരുകള്‍ക്ക് ഉള്‍ക്കാഴ്ചയില്ലെന്നതിന് തെളിവാണ് പവര്‍കട്ട്.

Related Articles

Back to top button