ആൾസഞ്ചാരമില്ലാത്ത പാടവരമ്പത്ത് തെങ്ങുകയറ്റ തൊഴിലാളി മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് രണ്ടാഴ്ചയ്ക്ക് ശേഷം

രണ്ടാഴ്ചയായി കാണാതായ തെങ്ങുകയറ്റ തൊഴിലാളിയുടെ മൃതദേഹം കോതമംഗലത്ത് കണ്ടെത്തി. കോട്ടപ്പടി പള്ളിപ്പടി സ്വദേശി സനിൽ (45) ആണ് മരിച്ചത്. കോട്ടപ്പടിയിലെ പാടശേഖരത്തിന് സമീപമുള്ള തെങ്ങിൻ ചുവട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് പുല്ലുവെട്ടാനെത്തിയ തൊഴിലാളികളാണ് രൂക്ഷമായ ദുർഗന്ധത്തെത്തുടർന്ന് നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഉമേഷ് ശിവകുമാർ പറഞ്ഞു. മൃതദേഹം പൂർണ്ണമായും ജീർണ്ണിച്ച അവസ്ഥയിലായിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയയ്ക്കുെമന്നും മരണകാരണം അപ്പോൾ വ്യക്തമാകുമെന്നും കോട്ടപ്പടി പൊലീസ് വ്യക്തമാക്കി.

Related Articles

Back to top button