സാമൂഹ്യ ക്ഷേമ പെൻഷൻ ഇനി വീടുകളിലെത്തിക്കില്ല; സഹകരണ ബാങ്കുകൾ വഴിയുള്ള വിതരണം അവസാനിപ്പിച്ചു

സാമൂഹ്യക്ഷേമ പെൻഷൻ വിതരണ രീതിയിൽ നിർണായക മാറ്റവുമായി സർക്കാർ. ഇതുവരെ സഹകരണ ബാങ്കുകൾ വഴി നടപ്പിലാക്കി വന്നിരുന്ന പെൻഷൻ വിതരണം പൂർണ്ണമായും അവസാനിപ്പിച്ചുകൊണ്ട് പുതിയ ഉത്തരവ് പുറത്തിറങ്ങി.

ഇനി സാമൂഹ്യ ക്ഷേമ പെൻഷൻ ബാങ്ക് അക്കൗണ്ടുകളിലൂടെ മാത്രമായിരിക്കും ലഭിക്കുക. സഹകരണ ബാങ്കുകളിലൂടെ വിതരണം ചെയ്യുന്നതിൽ ചെലവ് കൂടുതലാണെന്നും ഉത്തരവിലുണ്ട്. ഇനി വാണിജ്യ ബാങ്ക് അക്കൗണ്ടുകളിലൂടെ മാത്രം പെൻഷൻ വിതരണം ചെയ്യാനാണ് തീരുമാനം. പൂർണ്ണമായും കിടപ്പിലായ രോഗികൾക്ക് പെൻഷൻ വീട്ടിലെത്തിക്കും.

Related Articles

Back to top button