ഗവർണറുടെ പരിപാടിയിൽ പങ്കെടുക്കണം, അതനുസരിച്ച് ഇനി ഭാവിയിലെ സഹകരണം; ഗവേഷക വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തി വകുപ്പുമേധാവി

കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ ഗവർണറുടെ സന്ദർശനത്തെച്ചൊല്ലിയുള്ള വിവാദങ്ങൾ തുടരുന്നു. ഇതിനിടയിൽ, ഗവർണർ പങ്കെടുക്കുന്ന ചടങ്ങിൽ ഗവേഷക വിദ്യാർത്ഥികൾ നിർബന്ധമായും ഹാജരാകണമെന്നും, അല്ലാത്തപക്ഷം ഭാവിയിലെ നടപടികളിൽ സഹകരണം ഉണ്ടാകില്ലെന്നും വകുപ്പുമേധാവി ഭീഷണിപ്പെടുത്തിയതായി ആരോപണം. വ്യാകരണ വിഭാഗം മേധാവി ആർ.ഡി. സുനിൽ കുമാറാണ് ഇത്തരമൊരു ഓഡിയോ സന്ദേശം അയച്ചതെന്നാണ് വിദ്യാർത്ഥികളുടെ പരാതി. എസ്എഫ്ഐ പ്രതിഷേധത്തിനിടെ ശ്രീശങ്കരജയന്തി ആഘോഷങ്ങൾ ഇന്ന് രാവിലെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഉദ്ഘാടനം ചെയ്തു.

Related Articles

Back to top button