‘ഇവിടെ എന്നും പവർ കട്ടാണ്, ഇരുട്ടിലിരുന്നാണ് ഡയറി എഴുതുന്നത്’..

സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിലും പ്രഖ്യാപിത പവർകട്ടിലും സർക്കാരിനെതിരെ പരിഹാസവും വിമർശനവുമായി പ്രതിപക്ഷം. ദിവസവും പവർകട്ട് ഉള്ളതിനാൽ കറന്റില്ലാതെയാണ് താൻ ഡയറി എഴുതുന്നതെന്ന ഒരു സ്കൂൾ കുട്ടിയുടെ കുറിപ്പ് പങ്കുവെച്ചുകൊണ്ട് മുൻ എം.എൽ.എ ലിന്റോ ജോസഫ് രംഗത്തെത്തി. ‘ഇരുണ്ടകാലത്തിലേക്ക്’ എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ഈ ഡയറിക്കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം സർക്കാരിനെതിരെ ആയുധമാക്കുകയാണ് പ്രതിപക്ഷം. രാത്രിയിലെ പവർ കട്ടിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻ വൈദ്യുതി മന്ത്രി എംഎം മണിയും രംഗത്തെത്തി. നടപടികൾ സ്വീകരിക്കാത്തത് പ്രതിസന്ധി ഉണ്ടാക്കിയെന്ന് പിണറായി വിജയൻ വിമർശിച്ചു. വൈദ്യുതി മന്ത്രിക്ക് വിവരക്കേട് എന്നായിരുന്നു എം എം മണിയുടെ പരിഹാസം. വിഷയത്തിൽ യുവജന സംഘടനകളുടെ സമരങ്ങളും തെരുവിൽ അരങ്ങേറുന്നുണ്ട്.

Related Articles

Back to top button