പ്രധാനമന്ത്രിയുടെ നിർദ്ദേശത്തിന് പിന്നാലെ.. ആഴ്ചയിൽ 2 ദിവസം സർക്കാർ ഓഫീസുകൾക്ക് വർക്ക് ഫ്രം ഹോം

ഭരണരംഗത്ത് പുതിയ മാതൃക തീർത്ത് ഡൽഹി സർക്കാർ. ആഴ്ചയിൽ രണ്ട് ദിവസം വർക്ക് ഫ്രം ഹോം (WFH) ഏർപ്പെടുത്താൻ മുഖ്യമന്ത്രി രേഖ ഗുപ്ത തീരുമാനിച്ചു. സാമ്പത്തിക അച്ചടക്കം പാലിക്കാനും വിഭവങ്ങൾ കൃത്യമായി വിനിയോഗിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ നിർദ്ദേശത്തിന് പിന്നാലെയാണ് ഈ സുപ്രധാന നീക്കം. സർക്കാർ ഓഫീസുകൾക്ക് പുറമെ സ്വകാര്യ മേഖലയിലും ഈ രീതി നടപ്പിലാക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്.

സാധ്യമായ ഇടങ്ങളിലെല്ലാം ആഴ്ചയിൽ രണ്ട് ദിവസം വർക്ക് ഫ്രം ഹോം നടപ്പാക്കാൻ സ്വകാര്യ കമ്പനികൾക്കും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ഓൺലൈനായോ ഡിജിറ്റലായോ ജോലി ചെയ്യാൻ കഴിയുന്ന മേഖലകളിൽ ഇതിന് മുൻഗണന നൽകും. ഈ സംവിധാനം ശരിയായി നടപ്പാക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ തൊഴിൽ വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

മുഖ്യമന്ത്രി രേഖ ഗുപ്തയുടെ അറിയിപ്പ് പ്രകാരം, സർക്കാർ ഉദ്യോഗസ്ഥരുടെയും മന്ത്രിമാരുടെയും വാഹനവ്യൂഹം വെട്ടിക്കുറച്ചിട്ടുണ്ട്. ഇതിനൊപ്പം സർക്കാർ വാഹനങ്ങൾക്ക് നൽകുന്ന ഇന്ധനത്തിൽ (പെട്രോൾ-ഡീസൽ) 20 ശതമാനം കുറവ് വരുത്താനും തീരുമാനിച്ചു. നേരത്തെ 200 മുതൽ 250 ലിറ്റർ വരെ ഇന്ധനം ലഭിച്ചിരുന്ന ഉദ്യോഗസ്ഥർക്ക് ഇനി അതിൽ കുറവ് വരും. ഇതുകൂടാതെ, ആഴ്ചയിൽ ഒരു ദിവസം “നോ വെഹിക്കിൾ ഡേ” ആചരിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

Related Articles

Back to top button