നെടുമ്പാശ്ശേരി അപകടം: പ്രതികളുടെ സ്വത്ത് കണ്ടുകെട്ടി ഇരകളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന്…

കൊച്ചി: മൂന്ന് പേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസിലെ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടി ഇരകളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി. മദ്യശാലകൾക്ക് അനുമതി നൽകുന്ന സർക്കാർ കൂടി ഈ കേസിലെ കൂട്ടുപ്രതിയാണെന്നും സമിതി വിമർശിച്ചു.

അതിനിടെ, കേസിലെ പ്രതി സുഹൈൽ സജീവിന്റെ പൊലീസ് കസ്റ്റഡി അപേക്ഷ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി പരിഗണിച്ചു. അന്വേഷണത്തിന് പ്രതിയെ കസ്റ്റഡിയിൽ ലഭിക്കേണ്ടത് അനിവാര്യമാണെന്ന് പൊലീസ് കോടതിയെ അറിയിച്ചു. തുടർന്ന് രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡി അനുവദിച്ചു. കേസിൽ സമഗ്രമായ അന്വേഷണം വേണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. അശ്രദ്ധവും അപകടകരവുമായ ഡ്രൈവിങ്ങാണ് അപകടത്തിലേക്ക് നയിച്ചതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. മരിച്ച കുട്ടികൾക്ക് ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്നുവെന്നും പ്രതികൾക്ക് പ്രായക്കുറവിന്റെ ആനുകൂല്യം നൽകാൻ പാടില്ലെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.

Related Articles

Back to top button