കന്നിമല എസ്റ്റേറ്റിൽ തോട്ടം തൊഴിലാളിക്കുനേരെ പാഞ്ഞടുത്ത് കാട്ടാനകൾ

മൂന്നാർ കന്നിമല എസ്റ്റേറ്റിൽ തോട്ടം തൊഴിലാളിക്കുനേരെ പാഞ്ഞടുത്ത് കാട്ടാനകൾ. തലനാരിഴയ്ക്കാണ് തോട്ടം തൊഴിലാളിയായ പാണ്ടിരാജ് കാട്ടാന ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. കന്നിമല എസ്റ്റേറ്റ് ലോവർ ഡിവിഷനിൽ ഇന്ന് പകലായിരുന്നു സംഭവം. ലയത്തിന് പുറത്ത് നിൽക്കുകയായിരുന്ന തൊഴിലാളിയുടെ നേരെ രണ്ട് കാട്ടാനകൾ പാഞ്ഞടുക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ലയത്തിന് തൊട്ടടുത്ത് കാട്ടാന എത്തിയതോടെ ജീവൻ പണയം വെച്ചാണ് താൻ ഓടി രക്ഷപ്പെട്ടതെന്ന് പാണ്ടിരാജ് പ്രതികരിച്ചു. കാട്ടാനകളുടെ വിവരം വനപാലകരെ അറിയിച്ച ശേഷം പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് സംഭവം ഉണ്ടായതെന്നും തൊട്ടടുത്തുള്ള ബംഗ്ലാവിൽ അഭയം തേടിയതിനാൽ വലിയ അപകടം ഒഴിവായെന്നും പാണ്ടിരാജ് പറഞ്ഞു.

Related Articles

Back to top button