മലവെള്ളപ്പാച്ചിൽ… മരണം രണ്ടായി, ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു…

പൂക്കോട്ടുംപാടം ചോക്കാട് കോട്ടപ്പുഴയിൽ മലവെള്ളപ്പാച്ചിൽ ഒഴുക്കിൽ പെട്ട് മരിച്ചവരുടെ എണ്ണം 2 ആയി. ആരേയും തിരിച്ചറിഞ്ഞിട്ടില്ല. ഒഴുക്കിൽപെട്ട മറ്റുള്ളവർക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ആറ് പേരെയാണ് കാണാതായിരിക്കുന്നത്. മന്ത്രി എപി അനിൽ കുമാർ സ്ഥലം സന്ദർശിച്ചു. പ്രദേശത്തുള്ള ഒരു സ്ത്രീയും പുറത്തുനിന്നുള്ള അഞ്ച് പേരുമാണ് അപകടത്തിൽപ്പെട്ടത്. ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. രാത്രി തിരച്ചിൽ ദുഷ്കരമായതിനെ തുടർന്നാണ് തിരച്ചിൽ നിർത്തിവെച്ചിരിക്കുന്നത്.



