കൊച്ചിയിൽ വാടക വീട്ടിൽ കഴിയവേ അടുത്ത വീട്ടിലെ യുവാവുമായി ബന്ധം, എതിർത്ത 16 കാരിയായ മകളെ കൊന്നു; അമ്മ മഞ്ജുഷക്കും അനീഷിനും ജീവപര്യന്തം

പ്ലസ് വൺ വിദ്യാർഥിനിയായ മകളെ കൊലപ്പെടുത്തിയ കേസിൽ, അമ്മയും കാമുകനും ലഭിച്ച ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി ശരി വെച്ചു. കേരളത്തിന്റെ തിരുവനന്തപുരം നെടുമങ്ങാട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പഠിച്ചിരുന്ന മീര(16)യെ കൊലപ്പെടുത്തിയ കേസിൽ, രണ്ടാം പ്രതിയായ അമ്മ മഞ്ജുഷയ്ക്കും ഇവരുടെ കാമുകനും ഒന്നാം പ്രതിയുമായ കരിപ്പൂർ കാരാന്തല കുരിശടിയിലെ അനീഷിനും തിരുവനന്തപുരം സെഷൻസ് കോടതിയിൽ വിധിച്ച ശിക്ഷയാണ് ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ശരി വെച്ചത്. ഇരുവരും സെഷൻസ് കോടതിയുടെ ഉത്തരവിനെതിരെ നൽകിയ അപ്പീലിന്റെ അടിസ്ഥാനത്തിലാണ് ഈ വിധി.
