ഭാര്യയെ ഭാര്‍ത്താവ് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്…

തിരുവനന്തപുരം: നെയ്യാറ്റിന്‍കര വ്‌ളാത്താങ്കരയില്‍ ഭാര്യയെ ഭാര്‍ത്താവ് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഒന്‍പത് വര്‍ഷം മുന്‍പ് പ്രണയിച്ചായിരുന്നു അല്‍മയുടെയും വിഷ്ണുനാഥിന്റെയും വിവാഹം. ഇരുവര്‍ക്കും മക്കളില്ല. പിഎസ്‌സി ട്രെയിനിങ് സെന്ററിലെ അധ്യാപകനായിരുന്നു വിഷ്ണുനാഥ്. സംഭവ സമയം വീട്ടില്‍ നിന്ന് ബഹളങ്ങളൊന്നും കേട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ഇന്ന് രാവിലെ ഒന്‍പത് മണിയോടെയായിരുന്നു അല്‍മയെ (33) വിഷ്ണുനാഥ് (36) കൊലപ്പെടുത്തിയത്. അല്‍മ കുത്തേറ്റത്. കൊലയ്ക്ക് പിന്നാലെ അഭിഭാഷകനായ സഹോദരന്റെ വീട്ടിലെത്തി വിഷ്ണുനാഥ് വിവരം അറിയിക്കുകയായിരുന്നു. ഈ സമയം വിഷ്ണുനാഥും സഹോദരനും മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. സഹോദരന്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പാറശ്ശാല പൊലീസ് സ്ഥലത്തെത്തുമ്പോള്‍ മുറിയില്‍ രക്തത്തില്‍കുളിച്ച് കിടക്കുന്ന നിലയിലായിരുന്നു അല്‍മ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു.

സംഭവത്തിന് പിന്നാലെ വിഷ്ണുനാഥിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ വിഷ്ണുനാഥ് കുറ്റംസമ്മതിച്ചു. ഇതിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി. കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. വിഷ്ണുനാഥിനെ വിശദമായി ചോദ്യം ചെയ്യുമെന്നും പൊലീസ് പറഞ്ഞു.

Related Articles

Back to top button