റേഞ്ച് റോവർ മുതൽ ബിഎംഡബ്ല്യു വരെ; സച്ചിൻ ടെൻഡുൽക്കറിന്റെ ആഡംബര ഗാരേജിലെ വേഗരാജാക്കന്മാർ

ലോക ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഇന്നും മാറ്റമില്ലാത്ത ഒരേയൊരു പേര്…സച്ചിൻ തെൻഡുൽക്കർ. വർഷങ്ങൾക്ക് മുമ്പ് വിരമിച്ചിട്ടും ആരാധകരുടെ മനസ്സിൽ ഇന്നും ‘ക്രിക്കറ്റ് ദൈവം’ എന്ന വിശേഷണം അദ്ദേഹത്തിനാണ്. ഏപ്രിൽ 24ന് 53-ാം പിറന്നാൾ ആഘോഷിച്ച സച്ചിന്റെ ജീവിതത്തിലെ മറ്റൊരു ആകർഷണമാണ് അദ്ദേഹത്തിന്റെ ആഡംബര വാഹനശേഖരം.

വേഗവും സൗകര്യവും ആഡംബരവും ഒത്തുചേരുന്ന നിരവധി ലോകോത്തര കാറുകളാണ് അദ്ദേഹത്തിന്റെ ഗാരേജിൽ സ്ഥാനം പിടിച്ചിരിക്കുന്നത്.

ലംബോർഗിനി ഉറൂസ് എസ്

സച്ചിന്റെ ഗാരേജിലെ കരുത്തൻ എസ്‌യുവി മോഡലുകളിൽ ഒന്നാണ് ലംബോർഗിനി ഉറൂസ് എസ്. 4.0 ലീറ്റർ വി8 ബൈ-ടർബോ എൻജിനാണ് കരുത്ത് നൽകുന്നത്. 657 എച്ച്പി കരുത്തും 850എന്‍എം ടോർക്കും ഉള്ള ഈ വാഹനം വെറും 3.5 സെക്കൻഡിൽ 100 km/h വേഗം കൈവരിക്കും.

റേഞ്ച് റോവര്‍ എസ്‌വി എഡിഷന്‍

ആഡംബരത്തിനും ഓഫ്-റോഡ് കരുത്തിനും പേരുകേട്ട റേഞ്ച് റോവര്‍ എസ്‌വി സച്ചിന്റെ വാഹന ശേഖരത്തിലേക്ക് അവസാനമായെത്തിയ അതിഥിയാണ്. 3.0 ലീറ്റർ ടർബോ ഹൈബ്രിഡ് എൻജിനോടുകൂടിയ ഈ വാഹനം സുഖസൗകര്യങ്ങളാൽ സമ്പന്നമാണ്.

പോർഷെ 911 ടർബോ

വേഗത്തിന്റെ പ്രതീകമായ പോഷെ 911 ടര്‍ബോ സച്ചിന്റെ സ്പോർട്സ് കാർ പ്രിയം വ്യക്തമാക്കുന്നു. 572 എച്ച്പി കരുത്തുള്ള ഈ വാഹനം വെറും 2.2 സെക്കൻഡിൽ 0 മുതൽ 96 km/h വരെ വേഗം കൈവരിക്കും. ഇന്ത്യയില്‍ ഏകദേശം 3.13 കോടി രൂപ മുതലാണ് വില.

ബിഎംഡബ്ല്യു 7 സീരീസ്(740 എല്‍ഐ)

ദൈനംദിന യാത്രകൾക്കായി സച്ചിൻ കൂടുതലായി ഉപയോഗിക്കുന്നത് ബിഎംഡബ്ല്യു 7 സീരീസ്(740 എല്‍ഐ) ആണ്. ലോങ് വീൽബേസ് മോഡലായ ഇത് വിശാലതയും ആഡംബരവും ഒരുപോലെ നൽകുന്നു. മസാജ് സീറ്റുകൾ, അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ, 360° ക്യാമറ തുടങ്ങിയ ഫീച്ചറുകളും ഇതിന്റെ പ്രത്യേകതയാണ്. 1.83 കോടി രൂപ മുതലാണ് എക്‌സ് ഷോറൂം വില.

സച്ചിന്റെ വാഹനശേഖരം അദ്ദേഹത്തിന്റെ ജീവിതത്തിലെ ആഡംബരഭാഗം മാത്രമല്ല, വേഗത്തോടുള്ള ഇഷ്ടവും സാങ്കേതികതയോടുള്ള താല്പര്യവും വ്യക്തമാക്കുന്നതാണ്.

Related Articles

Back to top button