കാണാതായ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി തൃശ്ശൂരിൽ.. സിസിടിവി ദൃശ്യം ലഭിച്ചു.. അന്വേഷണം ഊർജിതമാക്കി….

താമരശ്ശേരി പെരുമ്പള്ളിയില്‍ നിന്ന് കാണാതായ പെണ്‍കുട്ടി തൃശ്ശൂരിലെത്തിയതായി കണ്ടെത്തി. കഴിഞ്ഞ 14ാം തിയ്യതി തൃശ്ശൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തെ ലോഡ്‌ജിലാണ് കുട്ടി എത്തിയത്.സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കൈമാറി. ബന്ധുവായ യുവാവും പെൺകുട്ടിക്കൊപ്പം ഉണ്ടായിരുന്നു.

മാര്‍ച്ച് പതിനൊന്നാം തീയതി മുതലാണ് പെണ്‍കുട്ടിയെ കാണാതായത്. പരീക്ഷയെഴുതാന്‍ വീട്ടില്‍ നിന്ന് സ്‌കൂളിലേക്ക് പുറപ്പെട്ടതായിരുന്നു ഫാത്തിമ നിദ. മകള്‍ പിന്നീട് തിരിച്ചുവന്നില്ലെന്നാണ് പിതാവ് താമരശ്ശേരി പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതില്‍ പറയുന്നത്.

സംഭവത്തില്‍ താമരശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ താമരശ്ശേരി പൊലീസ് സ്റ്റേഷനിലോ താഴെ നല്‍കിയിരിക്കുന്ന നമ്പറുകളിലോ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.

എസ്എച്ച്ഒ- താമരശ്ശേരി പൊലീസ് സ്റ്റേഷന്‍- 9497987191

സബ് ഇന്‍സ്പെക്ടര്‍, താമരശ്ശേരി പൊലീസ് സ്റ്റേഷന്‍- 9497980792

താമരശ്ശേരി പൊലീസ് സ്റ്റേഷന്‍- 04952222240

Related Articles

Back to top button