മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്ക് മലപ്പുറത്തെ കോണ്‍ഗ്രസ് യോഗത്തില്‍ വിമര്‍ശനം….

മലപ്പുറം നിയോജക മണ്ഡലം കോണ്‍ഗ്രസ് യോഗത്തില്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്ക് വിമര്‍ശനം. കോണ്‍ഗ്രസ് നേതാക്കളേയും പ്രവര്‍ത്തകരേയും പരിഗണിക്കുന്നില്ലെന്നാണ് വിമര്‍ശനം. തിരഞ്ഞെടുപ്പിന് ശേഷം പല കാര്യങ്ങളിലും കൂടിക്കാഴ്ച നടത്തുന്നില്ലെന്നും ആക്ഷേപമുയര്‍ന്നു. ഇടനിലക്കാരില്ലാതെ കുഞ്ഞാലിക്കുട്ടിയെ ബന്ധപ്പെടാന്‍ കഴിയാത്ത സ്ഥിതിയാണെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.
തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ത്തിയായി യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പ്രവര്‍ത്തകര്‍ക്കിടയില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ വ്യാപകമായ ആക്ഷേപങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. എല്ലാക്കാലത്തും കോണ്‍ഗ്രസ് നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന മുസ്ലീം ലീഗ് നേതാവാണ് പി കെ കുഞ്ഞാലിക്കുട്ടി. എന്നാല്‍ അദ്ദേഹത്തെ ഇപ്പോള്‍ അതില്‍ മാറ്റം വന്നിരിക്കുന്നുവെന്നാണ് വിമര്‍ശനം.



