വനിതാ അധ്യക്ഷ കേട്ടലറയ്ക്കുന്ന മുദ്രാവാക്യം വിളിക്കരുതെന്ന് മന്ത്രി ജനീഷ്….മറുപടിയുമായി ചിന്ത ജെറോം

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയതിന് പിന്നാലെ പരിഹാസപരമായ പരാമർശം നടത്തിയതിൽ മന്ത്രി ഒ.ജെ ജനീഷിന് മറുപടിയുമായി ചിന്ത ജെറാം. യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്. എന്നാൽ താങ്കളുടെ സംഘടന പാവപ്പെട്ട ജനങ്ങളെ പറ്റിച്ച് ശേഖരിച്ച വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുതെന്ന് ചിന്ത ഫെയ്‌സ്ബുക്കിൽ പ്രതികരിച്ചു. താൻ പങ്കെടുത്ത ഒരു പ്രതിഷേധ പ്രകടനത്തിൽ പുറകിൽ നിന്നും ഉയർന്ന പ്രവർത്തകന്റെ മുദ്രാവാക്യം ശരിയല്ല എന്ന് മനസ്സിലാക്കി അതിനെ വിലക്കാനും ഏറ്റു വിളിക്കാതിരിക്കാനും അത് സ്ത്രീവിരുദ്ധമാണ് ആവർത്തിക്കരുത് എന്ന് പറയാനുമുള്ള ആർജ്ജവം കാണിച്ചതാണ് ഞങ്ങളുടെ രാഷ്ട്രീയമെന്നും ചിന്ത പറഞ്ഞു.



