അന്വേഷണ റിപ്പോർട്ടിൽ മുൻ ചീഫ് സെക്രട്ടറി ജയതിലകിനെ കുടുക്കാൻ എൻ പ്രശാന്തിന്റെ ഒളിയമ്പ്

ഉദ്യോഗസ്ഥതലത്തിൽ ദീർഘകാലമായി തുടരുന്ന കടുത്ത ഏറ്റുമുട്ടലുകളുടെ തുടർച്ചയായി, മെസി വിവാദ റിപ്പോർട്ടിലും മുൻ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ പേരെടുത്തു പറയാതെ പരോക്ഷമായി ലക്ഷ്യം വെച്ച് എൻ പ്രശാന്ത് ഐഎഎസ്. ലയണൽ മെസിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ അന്നത്തെ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ പ്രതിക്കൂട്ടിലാക്കുന്ന റിപ്പോർട്ടാണ് യുവജന കായിക വകുപ്പ് സെക്രട്ടറിയായ എൻ. പ്രശാന്ത് കായിക മന്ത്രിക്ക് കൈമാറിയത്. ബിസിനസ് ചട്ടങ്ങൾ പ്രകാരമുള്ള കൃത്യനിർവ്വഹണത്തിൽ ചീഫ് സെക്രട്ടറി പൂർണ്ണമായി പരാജയപ്പെട്ടതായി പ്രശാന്തിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതിനെ കേവലം ഒരു ഭരണപരമായ വീഴ്ചയായി കാണാനാകില്ലെന്നും മറിച്ച് സ്ഥാപനപരമായ മേൽനോട്ടത്തിന്റെ പരാജയമായി വേണം വിലയിരുത്താനെന്നും റിപ്പോർട്ടിൽ എടുത്തുപറയുന്നു.




