തിരുവനന്തപുരത്തെ വികസനത്തിനായി കേന്ദ്രമന്ത്രിമാരെ കാണുന്നു…വി വി രാജേഷ്

തിരുവനന്തപുരത്തെ വികസനവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രിമാരെ കാണുകയാണെന്ന് മേയർ വി.വി. രാജേഷ്. ഓരോ മന്ത്രാലയത്തിനും കോപ്പറേഷന് ചെയ്യാൻ കഴിയുന്ന സഹായങ്ങളെ സംബന്ധിച്ച് അപേക്ഷ സമർപ്പിക്കും. കേന്ദ്രമന്ത്രി മനോഹർലാൽ ഖട്ടറിനെ നാളെ നേരിട്ട് കാണും.

ഇ- ബസ് പദ്ധതി സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യും. 950 ബസ്സുകൾ അനുവദിച്ചിട്ടുണ്ട് കേരളത്തിനായി. ഇക്കാര്യം സംസ്ഥാന ഗതാഗത മന്ത്രിയുമായി സംസാരിക്കും. അത് തിരുവനന്തപുരത്തിന് ലഭിക്കാൻ ഉള്ളത് നേടിയെടുക്കുക ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ബി ജെ പി ദേശീയ അദ്ധ്യക്ഷൻ നിധിൻ നബീനുമായി പാർട്ടി ദേശീയ ആസ്ഥാനത്ത് മേയർ കൂടിക്കാഴ്ച നടത്തി. തിരു:കോർപ്പറേഷൻ്റെ കഴിഞ്ഞ 5 മാസത്തെ പ്രവർത്തന കാര്യങ്ങൾ ചർച്ചയായി.നമ്മുടെ സിറ്റിയുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിയ്ക്കുന്നതിനും,വികസന സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനും ബി ജെ പി ദേശീയ നേതൃത്വത്തിൻ്റെ കൂടുതൽ സഹായം ആവശ്യപ്പെട്ടുവെന്നും വി വി രാജേഷ് ഫേസ്ബുക്കിൽ കുറിച്ചു.

Related Articles

Back to top button