വിവാദ പരാമര്‍ശവുമായി മണ്ണാര്‍ക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഐസക് വര്‍ഗീസ്…

വിവാദ പരാമര്‍ശവുമായി മണ്ണാര്‍ക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഐസക് വര്‍ഗീസ്. വോട്ടര്‍ഭ്യര്‍ത്ഥിച്ച് താന്‍ ഒരൊറ്റ മുസ്‌ലിം തൻ്റെ വ്യക്തിപരമായ തീരുമാനമാണെന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ തന്നെ ഉള്‍ക്കൊളളാന്‍ കഴിയാത്ത ഒരു വിഭാഗത്തോട് വോട്ട് ചോദിക്കേണ്ട എന്നതാണ് നിലപാടെന്നുമാണ് ഐസക് വര്‍ഗീസ് പറഞ്ഞത്. എന്‍ഡിഎയെ ഉള്‍ക്കൊളളാന്‍ പ്രയാസമുളളവരോട് വോട്ട് ചോദിക്കേണ്ട എന്നത് തന്റെ അനുഭവത്തില്‍ നിന്ന് എടുത്ത നിലപാടാണെന്നും ഐസക് പറഞ്ഞു.

‘ഞാന്‍ ഒറ്റ മുസ്‌ലിം വീടുകളില്‍ കയറി വോട്ട് ചോദിച്ചിട്ടില്ല എന്നതാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്ന നിലയ്ക്ക് എൻ്റെ ഏറ്റവും വലിയ പ്രത്യേകത. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആയതുകൊണ്ടല്ല ചോദിക്കാതിരുന്നത്. എന്നെ തെറ്റിദ്ധരിക്കുന്ന ഒരു വിഭാഗം, എന്തുപറഞ്ഞാലും നമ്മളെ മനസിലാക്കാന്‍ പറ്റാത്ത ഒരു വിഭാഗം, അവരുടെ വോട്ട് വേണ്ട എന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. മണ്ണാര്‍ക്കാട് മണ്ഡലത്തിലെ ഒരു മുസ്‌ലിം വീടുകളില്‍ പോയിട്ടും മതപരമായല്ല, വ്യക്തിപരമായിട്ടും വോട്ട് ചോദിച്ചിട്ടില്ല. എന്റെ ബിസിനസ് പാര്‍ട്ട്ണര്‍മാരായ മുസ്‌ലിങ്ങളുടെയും എന്റെ ഭാര്യയുടെ കൂടെ ജോലിചെയ്ത മുസ്‌ലിങ്ങളുടെയും കുടുംബങ്ങളിലെ വോട്ടുകള്‍ എനിക്ക് കിട്ടിയിട്ടുണ്ട്. അവരോടും ഞാന്‍ നേരിട്ട് വോട്ട് ചോദിച്ചിട്ടില്ല. ഞാനുമായി ബന്ധപ്പെട്ട ആള്‍ക്കാരാണ് ചോദിച്ചിട്ടുളളത്’ എന്നാണ് ഐസക് വര്‍ഗീസ് പറഞ്ഞത്.

Related Articles

Back to top button