‘വൈഷ്ണവി അയച്ച ചുംബന ഇമോജി കണ്ടു, തോളിൽ കയ്യിട്ട് നടന്ന ചങ്ങാതി ചതിച്ചത് പക ഇരട്ടിയാക്കി’…പിന്നാലെ..
പത്തനംതിട്ടയിൽ ഭാര്യയെയും കാമുകനായ സുഹൃത്തിനെയും ഭർത്താവ് വെട്ടിക്കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വൈഷ്ണയുടെ പക്കൽ ഉണ്ടായിരുന്ന രഹസ്യ ഫോൺ കണ്ടെത്തിയതും അതിൽ, തന്‍റെ സുഹൃത്തായ വിഷ്ണുവിന് അയച്ച ചുംബന ഇമോജിയുമാണ് ഭർത്താവ് ബൈജുവിനെ പെട്ടന്ന് പ്രകോപിപ്പിച്ചതെന്ന് പൊലീസ്. ഇതോടെ കൊടുവാളുമായി വൈഷ്ണവിയുടെ പിന്നാലെ ഓടിയ ബൈജു കാമുകന്റെ മുന്നിലിട്ട് ഭാര്യയെ വെട്ടിനുറുക്കുകയായിരുന്നു. തോളിൽ കയ്യിട്ടു നടന്ന സുഹൃത്ത് ചതിച്ചതും പക ഇരട്ടിയാക്കിയെന്ന് പൊലീസ് പറയുന്നു.