താമസസ്ഥലത്ത് അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിച്ച ബംഗാൾ സ്വദേശി പിടിയിൽ….
നാദാപുരത്ത് താമസസ്ഥലത്ത് അതിക്രമിച്ച് കയറി 23കാരിയെ പീഡിപ്പിച്ച ബംഗാൾ സ്വദേശി അറസ്റ്റിൽ.വെസ്റ്റ് ബംഗാൾ 24 ഫർഗാന സ്വദേശി മൊത്തലബ് മൊല്ലയെയാണ് (25) നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്.ഭർത്താവ് നാട്ടിൽ പോയതറിഞ്ഞ് പരാതിക്കാരിയുടെ താമസസ്ഥലത്ത് എത്തിയ പ്രതി അതിക്രമിച്ച് കയറി പീഡനത്തിനിരയാക്കുകയായിരുന്നു.യുവതിയുടെ നഗ്ന ഫോട്ടോ പകർത്തുകയും സംഭവം പുറത്തറിയിച്ചാൽ യുവതിയെയും, കുഞ്ഞിനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.പെരിങ്ങത്തൂരിൽ കോഴിക്കടയിലെ തൊഴിലാളിയായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ്ചെയ്തു.