‘വിവാദ പരാമർശങ്ങളടക്കം പിൻവലിച്ചില്ലെങ്കിൽ നിയമനടപടി നേരിടേണ്ടി വരും… ഷാനിമോൾ ഉസ്മാൻ…

പാലക്കാട് വനിതാ കോൺഗ്രസ് നേതാക്കൾ താമസിച്ച ഹോട്ടലിൽ നടന്ന പൊലീസ് പരിശോധനയെ വിമർശിച്ച് കോൺ​ഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാൻ. നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ഷാനിമോൾ പറഞ്ഞു. വിവാദ പരാമർശങ്ങളടക്കം പിൻവലിച്ചില്ലെങ്കിൽ നിയമനടപടി നേരിടേണ്ടി വരുമെന്നും ഷാനിമോൾ മുന്നറിയിപ്പ് നൽകി.
റെയ്ഡിനെതിരെ മഹിളാ കോണ്‍ഗ്രസ് വനിത കമ്മീഷന് പരാതി നൽകിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കളായ ബിന്ദു കൃഷ്ണക്കും ഷാനി മോള്‍ ഉസ്മാനും എതിരെ നടന്ന പൊലീസ് അതിക്രമത്തിൽ അന്വേഷണം വേണമെന്നാണ് പരാതിയിലെ ആവശ്യം. അര്‍ദ്ധരാത്രിയിൽ സ്ത്രീകള്‍ തനിച്ചു താമസിക്കുന്ന മുറിയിൽ അടക്കം റെയ്ഡ് നടത്തിയത് നിയമവിരുദ്ധമാണെന്നും അന്വേഷണം വേണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. യാതൊരുവിധ നിയമങ്ങളും പാലിക്കാതെയാണ് റെയ്ഡ് നടത്തിയതെന്നും പരാതിയിൽ പറയുന്നു.

Related Articles

Back to top button