ഡൽഹിയിൽ മരുന്ന് വാങ്ങാൻ പോയ മലയാളി വിദ്യാർഥിയെ കാണാനില്ല…

ന്യൂഡൽഹി: ഡൽഹിയിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥിനിയെ കാണാതായതായി പരാതി. തിരുവനന്തപുരം പൂന്തുറ സ്വദേശിനിയായ സഫിയ അയ്യൂബ് (23) എന്ന വിദ്യാർത്ഥിനിയെയാണ് ഇന്നലെ രാത്രി മുതൽ കാണാതായത്. സംഭവത്തിൽ ഡൽഹി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡൽഹി ജാമിയ മില്ലിയ ഇസ്ലാമിയ സർവ്വകലാശാലയിലെ ഇന്റർനാഷണൽ റിലേഷൻസ് (വെസ്റ്റ് ഏഷ്യൻ സ്റ്റഡീസ്) രണ്ടാം വർഷ എംഎ വിദ്യാർത്ഥിനിയാണ് സഫിയ. ഡൽഹി ഓഖ്ല ഹെഡിലെ താമസസ്ഥലത്തുനിന്നുമാണ് ഇന്നലെ രാത്രി 11:30 ഓടെ സഫിയ പുറത്തേക്ക് പോകുന്നത്. രാത്രി ഏറെ വൈകിയിട്ടും സഫിയ തിരികെ എത്താതിരുന്നതിനെ തുടർന്ന് സഹപാഠികളും ബന്ധുക്കളും പോലീസിൽ വിവരമറിയിക്കുകയായിരുന്നു. കാണാതായ സഫിയയെ കണ്ടെത്താൻ താമസസ്ഥലത്തെയും പരിസരങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.



