ഹൈക്കോടതിക്ക് സമീപം ബഹുനില കെട്ടിടത്തിൽ വൻ തീപിടിത്തം

ഹൈക്കോടതിക്ക് സമീപമുള്ള നാവികസേനാ ഫ്‌ലാറ്റിൽ വൻ തീപിടിത്തം. ബഹുനില കെട്ടിടത്തിന്റെ ഒരു നിലയിൽ നിന്നാണ് തീ പടർന്നത്.
ഗാന്ധിനഗറിൽ നിന്നുള്ള അഗ്നിശമനസേനാ യൂണിറ്റുകൾ അടക്കം സ്ഥലത്തെത്തിയിട്ടുണ്ട്. നാവികസേനയുടെ ഫ്‌ലാറ്റാണെന്നും, തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണെന്നും ഫയർഫോഴ്‌സ് അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

Related Articles

Back to top button