താൻ പറഞ്ഞതിൽ പാർട്ടി സെക്രട്ടറിക്ക് അതൃപ്തിയില്ലെന്ന് ജയരാജൻ

തെറ്റ് തിരുത്തിയാല്‍ ആര്‍ക്കും പാര്‍ട്ടിയിലേക്ക് തിരിച്ചുവരാമെന്ന നിലപാടിലുറച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജന്‍. തെറ്റ് തിരുത്തിയത് കൊണ്ടാണ് കെ ആര്‍ ഗൗരിയമ്മയും എം വി രാഘവനും അവസാനകാലത്ത് ചെങ്കൊടിയോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി സെക്രട്ടറിക്ക് ഒരു അതൃപ്തിയുമില്ല. താന്‍ പറഞ്ഞ കാര്യങ്ങളില്‍ നിലപാട് പറയേണ്ടത് വിമത എംഎല്‍എമാരാണ്. ശത്രുപാളയത്തിലെത്തിയ മൂന്ന് വിമത എംഎല്‍എമാര്‍ മറുപടി പറയേണ്ടത് സതീശന്‍-അദാനി ഡീലിനെ കുറിച്ചാണ്. കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചതിനെതിരെ മുഖ്യമന്ത്രിയോട് നിയമനടപടികള്‍ സ്വീകരിക്കാന്‍ അവര്‍ ആവശ്യപ്പെടുമോയെന്നും ജയരാജന്‍ ചോദിച്ചു



