എൽപിജി ബുക്കിങ് കാലയളവ് കുറയ്ക്കണം; കേന്ദ്രമന്ത്രിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്

തിരുവന്തപുരം : ഓണക്കാലത്ത് ഗാര്‍ഹിക പാചകവാതക വിതരണത്തിനുള്ള കാത്തിരിപ്പ് കാലയളവ് കുറക്കണമെന്ന് അഭ്യര്‍ഥിച്ച് സംസ്ഥാന ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ്. കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക വകുപ്പ് മന്ത്രി ഹര്‍ദീപ് സിംഗ് പുരിയ്ക്കാണ് അനൂപ് ജേക്കബ് കത്തയച്ചിരിക്കുന്നത്. നിലവില്‍ ഗാര്‍ഹിക ഇന്ധന ബുക്കിങിനുള്ള കാത്തിരിപ്പ് കാലയളവ് ഗ്രാമപ്രദേശങ്ങളില്‍ 45 ദിവസവും നഗരപ്രദേശങ്ങളില്‍ 25 ദിവസവുമാണ്.



