ഇടിമിന്നലേറ്റ് ഒരു കുടുംബത്തിലെ അ‍ഞ്ചുപേർ മരിച്ചു

യെമനിൽ കനത്ത മഴയ്ക്കിടെ ഉണ്ടായ ഇടിമിന്നലിൽ ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് ദാരുണാന്ത്യം. മധ്യ യെമനിലെ ഇബ്ബ് ഗവർണറേറ്റിലാണ് സംഭവം. ഫർഅ് അൽഉദൈൻ ജില്ലയിലെ സാറ ഗ്രാമത്തിൽ ദമ്പതികളും അവരുടെ മൂന്ന് മക്കളുമാണ് മരിച്ചത്.

മഴ ശക്തമായതിനെ തുടർന്ന് വീട്ടിലെ ഒരു മുറിയിൽ അഭയം തേടിയിരുന്ന കുടുംബത്തിനാണ് മിന്നലേറ്റത്. ഇടിമിന്നലിന്റെ ആഘാതത്തിൽ അഞ്ചുപേരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സംഭവത്തിന് പിന്നാലെ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് വീടിന് സമീപം ഒരു സ്വകാര്യ കമ്പനി മൊബൈൽ ടവർ സ്ഥാപിച്ചതെന്നും, അതാണ് മിന്നൽ ആകർഷിക്കാൻ കാരണമായതെന്നുമാണ് പ്രദേശവാസികളുടെ ആരോപണം. ഇതേ തുടർന്ന് പ്രദേശത്ത് പ്രതിഷേധവും ശക്തമായിട്ടുണ്ട്. എന്നാൽ ടവറും അപകടവും തമ്മിലുള്ള ബന്ധം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

Related Articles

Back to top button