കാട്ടാന വരില്ല, പക്ഷെ പണം വരും; ആനശല്യം രൂക്ഷമായ ഇടങ്ങളിൽ കർഷകർക്കായി

കാട്ടാനശല്യം രൂക്ഷമായ വനാതിർത്തികളിൽ ഇഞ്ചിപ്പുൽ കൃഷിയുമായി സിഎംഎഫ്ആർഐയുടെ കീഴിലുള്ള എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം. ആനകൾക്ക് താൽപര്യമില്ലാത്ത വിളകൾ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമാണിത്. പദ്ധതിക്ക് കീഴിൽ ഇഞ്ചിപ്പുൽ സംസ്‌കരണ സൗകര്യമുറപ്പാക്കി കോതമംഗലം കോട്ടപ്പടിയിലെ വാവേലിയിൽ 500 കിലോഗ്രാം ശേഷിയുള്ള പുൽതൈല യൂണിറ്റ് സ്ഥാപിച്ചു. ആനകൾക്ക് പ്രിയമില്ലാത്തതും കർഷകർക്ക് വരുമാനമാർഗമാകുന്നതുമാണ് ഇഞ്ചിപ്പുൽ കൃഷി. ആന ശല്യത്താൽ പരമ്പരാഗത കൃഷികൾ ഉപേക്ഷിക്കേണ്ടി വരുന്ന കർഷകർക്ക് മുന്നിലാണ് പുതിയ സാധ്യതയായി ഇഞ്ചിപ്പുൽക്കൃഷിയെ പരിചയപ്പെടുത്തുന്നത്.



