വീട്ടിൽ നിന്ന് പോയത് സ്വന്തം പിക്കപ്പിൽ, അവസാന ടവര്‍ ലൊക്കേഷൻ വീടിനടുത്ത്…..കുടുംബത്തെ കാണാതായതിൽ അന്വേഷണം

വാണിയംകുളത്ത് നിന്ന് കാണാതായ മൂന്നംഗ കുടുംബം സഞ്ചരിച്ച വാഹനം കണ്ടെത്തി. മലപ്പുറം വഴിക്കടവ് ചുരത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് പിക്കപ്പ് വാഹനം കണ്ടെത്തിയത്. വ്യാഴാഴ്ച മുതലാണ് കുടുംബത്തെ കാണാതായത്. വാണിയംകുളം കൃഷ്ണകൃപ വീട്ടിൽ ബാബു ഭാസ്കർ, ഭാര്യ രമാദേവി, മകൻ വിഷ്ണു എന്നിവരെയാണ് 5 ദിവസം മുമ്പ് കാണാതായത്. ഇവർ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാഹനമാണ് രാവിലെ മലപ്പുറം ജില്ലയിലെ വഴിക്കടവ് ചുരത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ വഴിക്കടവ് പൊലീസിന്റെയും ഷൊർണൂർ പൊലീസിന്റെയും നേതൃത്വത്തിൽ പ്രദേശത്ത് വ്യാപക തിരച്ചിൽ തുടരുകയാണ്.

Back to top button