മൂന്നാർ സി.എസ്.ഐ പള്ളിക്ക് സമീപം ഭൂമിയിൽ വിള്ളൽ

മൂന്നാർ ടൗണിലെ സി.എസ്.ഐ പള്ളിക്ക് സമീപം ഭൂമിയിൽ വലിയ രീതിയിലുള്ള വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് മൂന്നാർ നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കൊച്ചി – ധനുഷ്കോടി ദേശീയപാത വീതികൂട്ടുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളാണ് പ്രദേശത്ത് വിള്ളൽ രൂപപ്പെടാൻ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. വിള്ളൽ കണ്ടെത്തിയ സാഹചര്യത്തിൽ കനത്ത മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ ഈ വഴിയിലൂടെയുള്ള യാത്രകൾ സഞ്ചാരികൾ പൂർണ്ണമായും ഒഴിവാക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി കർശന മുന്നറിയിപ്പ് നൽകി.



