കുന്നംകുളം അപകടം….ഡ്രൈവർക്കായി പോലീസ്…

കുന്നംകുളം ആർത്താറ്റ് കുറുക്കൻപാറ കുരിശുപള്ളിക്ക് സമീപം അമിതവേഗതയിലെത്തിയ കാർ നിർത്തിയിട്ട ബുള്ളറ്റ് ബൈക്കിലിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ച സംഭവത്തിൽ പ്രതിയായ കാർ ഡ്രൈവർക്കായി കുന്നംകുളം പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ആർത്താറ്റ് അയ്യൻകുളങ്ങര വീട്ടിൽ ബെൻ (31) നെതിരെയാണ് കുന്നംകുളം പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ളത്.
പ്രതി രാജ്യം വിടുന്നത് തടയാനായി വിമാനത്താവളങ്ങളിലേക്കും പോലീസ് അറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിനുപുറമേ ചാട്ടുകുളം – ചെമ്മണ്ണൂർ റോഡിലുള്ള ബെനിന്റെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തി. പ്രതിയുടെ വീടിനു പരിസരത്ത് പോലീസ് നിരീക്ഷണം കടുപ്പിച്ചിട്ടുണ്ട്.



