കെഎസ്ആർടിസി സൗജന്യ യാത്ര… ഓർഡിനറി ബസുകളിൽ പ്രായഭേദമന്യേ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും ഇനി ടിക്കറ്റില്ലാത്ത യാത്ര

തിരുവനന്തപുരം: യുഡിഎഫിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ കെഎസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര ജൂൺ 15 മുതൽ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഈ നിർണായക പ്രഖ്യാപനം നടത്തിയത്. ‘പ്രിയദർശിനി’ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി പ്രകാരം പ്രായഭേദമന്യേ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ പൂർണ്ണമായും സൗജന്യമായി യാത്ര ചെയ്യാം.

പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ കെഎസ്ആർടിസിക്ക് പ്രതിവർഷം 750 കോടി മുതൽ 800 കോടി രൂപയോളം അധിക സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. എന്നാൽ ഈ തുക സർക്കാർ പൂർണ്ണമായി കെഎസ്ആർടിസിക്ക് നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ സ്ത്രീകളുടെ പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനും യാത്രാച്ചെലവ് കുറയ്ക്കുന്നതിനും ‘പ്രിയദർശിനി’ പദ്ധതി വലിയ തോതിൽ സഹായിക്കുമെന്നാണ് വിലയിരുത്തൽ. ഇതോടൊപ്പം, സംസ്ഥാനത്തിന്റെ പുതിയ സ്റ്റേറ്റ് അറ്റോണിയായി അഡ്വ. അനൂപ് വി. നായരെ നിയമിച്ച വിവരവും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ ഔദ്യോഗികമായി അറിയിച്ചു.

Related Articles

Back to top button